തിരൂര്‍ സ്വദേശിയായ പ്രവാസിയെ കാണാതായി

തിരൂര്‍: ബഹറിനില്‍ ജോലി ചെയ്‌തുവരികയായിരുന്ന യുവാവിനെ നാട്ടില്‍ വെച്ച്‌ കാണാതായി. തിരൂര്‍ ആലത്തിയൂര്‍ കിഴുവത്ത്‌ സുരേഷ്‌ ബാബു(35)നെയാണ്‌ കാണായതായത്‌. ഇതേ തുടര്‍ന്ന്‌ ഇയാളുടെ സഹോദരന്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്‌.

ജുലൈ 18 മുതലാണ്‌ ഇയാളെ കാണാതായത്‌. മുടിവെട്ടാനാണെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങിയതാണ്‌. ഇയാള്‍ക്ക്‌ അപസ്‌മാരരോഗമുണ്ട്‌.

ഏഴു വര്‍ഷത്തിലധികമായി ഇയാള്‍ ബഹറിനിലായിരുന്നു. കാണാതാകുമ്പോള്‍ കാവിമുണ്ടും പച്ച ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.