തിരൂരില്‍ യുവതിയെ ഉപദ്രവിച്ച യുവാവ്‌ പിടിയല്‍

Story dated:Thursday September 10th, 2015,05 23:pm
sameeksha

Untitled-1 copyതിരൂര്‍: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയെ കയറിപ്പിടിച്ച്‌ ഉപദ്രവിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പറവണ്ണ സ്വദേശി കമ്മകാരന്റെ പുരക്കല്‍ യൂസഫ്‌(30) ആണ്‌ പിടിയിലായത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ പൂങ്ങോട്ടുകുളത്ത്‌ ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യൂസഫ്‌ യുവതിയെ കയറിപ്പിടിച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന്‌ തിരൂര്‍ പോലീസ്‌ ഇയാളെ അറസ്‌റ്റു ചെയ്യുകയായിരുന്നു.