തിരൂരില്‍ യുവാവിനെ കിണറ്റില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി

tirurതിരൂര്‍: വെട്ടം താഴംപറമ്പില്‍ യുവാവിനെ കിണറ്റില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടം പരേതനായ കണിയാറ ഞാറയില്‍ അയ്യപ്പന്റെ മകന്‍ ദിനേശിനെ(40)യാണ്‌ ജ്യേഷ്‌ഠന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ ഞായറാഴ്‌ച രാവിലെ കണ്ടെത്തിയത്‌. വെള്ളിയാഴ്‌ച മുതല്‍ ദിനേശിനെ കാണാതായിരുന്നു. തുടര്‍ന്ന്‌ ബന്ധുക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ദിനേശിനുവേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ്‌ അയല്‍വാസി ദിനേശിന്റെ ജ്യേഷ്‌ഠന്റെ വീട്ടിലെ കിണറ്റില്‍ വെള്ള മെടുക്കുമ്പോള്‍ മൃതദേഹം കണ്ടെത്തിയത്‌.

വിവരമറിഞ്ഞ്‌ തിരൂര്‍ അഡീഷണല്‍ എസ്‌ഐ വിശ്വനാഥന്‍ കാരയിലിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ മൃതദേഹം പുറത്തെടുത്തു. തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. കൂലിപ്പണിക്കാരനായിരുന്നു ദിനേശന്‍.

മാതാവ്‌: കുഞ്ഞാമു. ഭാര്യ: ഗീത. മക്കള്‍: ആദിത്യന്‍, നീതു. സഹോദരങ്ങള്‍: ചന്ദ്രന്‍, വിശ്വന്‍, രാമദാസന്‍, ദേവകി, സരോജിനി, കാളിക്കുട്ടി, സരസ്വതി.