തിരൂരില്‍ കാറിലെത്തിയ സംഘം യുവാവിനെ വെട്ടി

തിരൂര്‍: വെട്ടം വാക്കാട് വെച്ച് കാറിലെത്തിയ ഒരു സംഘം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. വെട്ടം മാസ്റ്റര്‍ പടി അയ്ദുവിന്റെ മകന്‍ ഉമ്മര്‍ എന്ന ബുള്ളറ്റ് ഉമ്മര്‍(35)നെയാണ് വെട്ടിയത്.

തലയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ ഉമ്മറിനെ കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്.

ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ വാക്കാട് ആശുപത്രിപടിയില്‍ വെച്ചാണ് സംഭവം നടന്നത്.ഇവിടെ ഓട്ടോറിക്ഷ സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്ന ഉമ്മറിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.