തിരൂരില്‍ കഞ്ചാവ്‌ വില്‍പ്പയ്‌ക്കിടെ യുവാവ്‌ പിടിയില്‍

Story dated:Friday April 1st, 2016,06 43:pm
sameeksha sameeksha

tirurതിരൂര്‍: കഞ്ചാവ്‌ വില്‍പ്പനയ്‌ക്കിടെ യുവാവിനെ എക്‌സൈസ്‌ സംഘം പിടികൂടി. പറവണ്ണ സ്വദേശി നാസര്‍(29) ആണ്‌ പിടിയിലായത്‌. ഇയാളില്‍ നിന്നും 1.210 കി.ഗ്രാം കഞ്ചാവും വില്‍പ്പനടത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടിയിട്ടുണ്ട്‌. തിരൂര്‍മാര്‍ക്കറ്റില്‍ ബൈക്കില്‍ കഞ്ചാവ്‌ വില്‍പ്പനയക്കിടയിലാണ്‌ തിരൂര്‍ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്‌.

എകസൈസ്‌ സിഐ ഭുവനചന്ദ്രന്‍ എസ്‌, പ്രിവന്റീവ്‌ ഓഫീസര്‍ രവിന്ദ്രനാഥ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ പ്രജോഷ്‌ കുമാര്‍, ടി.മനുരാജ്‌, എന്‍.കെ പ്രജിത്ത്‌, എം.കെ ഷിഹാബുദ്ദീന്‍, മനോജന്‍, ടി.കെ വെലായുധന്‍(ഡ്രൈവര്‍) എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.