തിരൂര്‍ തൃക്കണ്ടിയൂര്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങിമരിച്ചു

tirurതിരൂര്‍: ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു. വെള്ളിയാഴ്‌ച രാവിലെ ഒമ്പതുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. പാലക്കാട്‌ സ്വദേശിയായ യുവാവണ്‌ മരണപ്പെട്ടത്‌.

തൃക്കണ്ടയൂര്‍ ക്ഷത്രകുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവാണ്‌ മുങ്ങിമരിച്ചത്‌. പാലക്കാട്‌ ഒലവക്കോട്‌ രാജീവ്‌ നഗറിലെ ബീരാന്റെ മകന്‍ ഫിറോസ്‌(23) ആണ്‌ മരണപ്പെട്ടത്‌. തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭത്തോടനുബന്ധിച്ച്‌ കളിപ്പാട്ടങ്ങളും, പൊരി എന്നിവയുടെ വില്‍പ്പനയ്‌ക്കെത്തിയതായിരുന്നു.

കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങിതാഴുന്നത്‌ കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.