12 കാരിയെ പീഡിപ്പിച്ച തിരൂര്‍ സ്വദേശിക്ക് 5 വര്‍ഷം തടവ്

തിരൂര്‍: 12 കാരിയെ പീഡിപ്പിച്ചയാള്‍ക്ക് 5 വര്‍ഷം തടവും 10,000 രൂപ പിഴയും. തിരൂര്‍ ബിപി അങ്ങാടി തലക്കാട് കണ്ണംകുളം പനച്ചിയില്‍ മുഹമ്മദിനാണ് ജഡ്ജി കെ പി സുധീര്‍ ശിക്ഷ വിധിച്ചത്.

പിഴയടക്കാത്തപക്ഷം രണ്ടുമാസത്തേക്കാണ് അധികതടവ് അനുഭവിക്കണം. 2013 ആഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.