തിരൂരില്‍ ലോറി ഓട്ടോയിലിടിച്ച്‌ ഒരു കുടുംബത്തിലെ 3 പേര്‍ക്ക്‌ പരിക്ക്‌

accidentതിരൂര്‍: ലോറി ഓട്ടിയിലിടിച്ച്‌ ഓട്ടോ യാത്രകരായ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്‌ച രാവിലെ എടരിക്കോട്‌-തിരൂര്‍ റോഡില്‍ മൂച്ചിക്കലില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌. ഒട്ടാഡ്രൈവര്‍ ഭരണിക്കല്‍ ഹുസൈനും ഭാര്യക്കും കുഞ്ഞിനുമാണ്‌ പിരിക്കേറ്റത്‌. ഇവരെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ലോറി അമിതവേഗതിയിലെത്തയിതാണ്‌ അപകടത്തിന്‌ ഇടയാക്കിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.