തിരൂരില്‍ ലോറി മറിഞ്ഞ്‌ ഡ്രൈവര്‍ക്ക്‌ പരിക്ക്‌

tirur lorry accidentതിരൂര്‍: എറണാകുളം പറവൂരില്‍ നിന്ന്‌ മാഹിയിലേക്ക്‌ പോവുകയായിരുന്ന ചരക്കു ലേറി മറിഞ്ഞു. തിരൂര്‍ ചമ്രവട്ടം റൂട്ടില്‍ പൊറ്റേത്തെപ്പടി വളവില്‍ വെച്ചാണ്‌ ടെല്‍ കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞത്‌. അപകടത്തില്‍ ലോറി ഡ്രൈവര്‍ കണ്ണൂര്‍ ആലക്കോട്‌ സ്വദേശി പാഴൂര്‍ കരവോട്ട്‌ സുരേഷ്‌(40)ന്‌ പരിക്കേറ്റു. ക്ലീനര്‍ തളിപ്പറമ്പ്‌ കരുവണല്‍ മണവാളന്‍ ചേരിയില്‍ അനൂപ്‌ (24) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തിങ്കളാഴാച രാത്രി 9.50 ഓടെയാണ്‌ അപകടം സംഭവിച്ചത്‌.