തിരൂരില്‍ ദിവസങ്ങളോളും ഭക്ഷണം കഴിക്കാതെ റോഡരുകില്‍ അവശനിലയില്‍ കിടന്നയാളെ മദ്യപാനിയാണെന്നു കരുതി നാട്ടുകാര്‍ അവഗണിച്ചു

tirur newsതിരൂര്‍:  അഞ്ചു ദിവസത്തോളം ഭക്ഷണം കഴിക്കാതെ റോഡരികില്‍ വീണുപോയ ആളെ മദ്യപിച്ചു കിടുക്കുകയാണെന്ന്‌ കരുതി നാട്ടുകാര്‍ തിരിഞഞു നോക്കിയില്ല. തിരൂര്‍ തെക്കുമുറി ബോയ്‌സ്‌ ഹൈസ്‌ക്കുളിന്‌ സമീപമാണ്‌ ഇയാളെ അവശനിലയില്‍ കിടക്കുന്നത്‌ കണ്ടത്‌ പിന്നീട്‌ ഞരക്കം കേട്ട്‌ ഈ വഴി കടുന്നുപോകുകയായിരുന്ന ടിസിവി ക്യാമറാമാനായ ഷമീര്‍ പൊന്നാനിയും പൊതുപ്രവര്‍ത്തകന്‍ രാജിവ്‌ തലക്കാടും ചേര്‍ന്നാണ്‌ ഇയാളെ ആശുപത്രിയിലെത്തിച്ചത്‌.

തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ്‌ ഇയാള്‍ ദിവസങ്ങളായി ഭക്ഷണം പോലും കഴിച്ചിട്ടെന്ന്‌ മനസ്സിലാകുന്നത്‌, ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ്‌.