തിരൂരില്‍ യുവതിയുടെ മരണം;ഭര്‍ത്താവ് അറസ്റ്റില്‍

തിരൂര്‍: യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മംഗലം കുറുമ്പടി കക്കിടിപറമ്പില്‍ ശിഹാബി(34)നെയാണ് തിരൂര്‍ എസ്‌ഐ അറസ്റ്റ് ചെയ്തത്.

18 ാം തിയ്യതിയാണ് ശിഹാബിന്റെ ഭാര്യ നസീതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സ്ത്രീപിഡന കുറ്റം ചുമത്തിയാണ് ശിഹാബിനെ അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles