തിരൂരില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു;8 പേര്‍ക്ക്‌ പരിക്ക്‌

TIRUR ACCIDENT copyതിരൂര്‍: തിരൂര്‍ പെരുവഴിയമ്പലത്ത്‌ കെഎസ്‌ ആര്‍ടിസി ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ എട്ടുപേര്‍ക്ക്‌ പരിക്കേറ്റു. ഇന്നു ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. കോഴിക്കോട്‌ നിന്ന്‌ ഗുരുവായൂരിലേക്ക്‌ പോവുയായിരുന്ന ബസിനെ താനൂര്‍ ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയും തമ്മില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവര്‍ ബസ്‌ യാത്രക്കാരാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ബസില്‍ ഇരുപത്തിയേഴുപേരാണ്‌ ഉണ്ടായിരുന്നത്‌. പരിക്കേറ്റവരെ തിരൂര്‍ ജില്ല ആശുപത്രിയിലേക്കും കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.