Section

malabari-logo-mobile

തിരൂരില്‍ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുരന്ന്‌ കൊള്ള

HIGHLIGHTS : തിരൂര്‍:തിരൂര്‍ താഴേപ്പാലത്ത്‌ ജ്വല്ലറി കെട്ടിടത്തിന്റെ ചുമര്‍ കുത്തിത്തുറന്ന്‌ മോഷണം. 27 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 5 കിലോയുടെ

downloadതിരൂര്‍:തിരൂര്‍ താഴേപ്പാലത്ത്‌ ജ്വല്ലറി കെട്ടിടത്തിന്റെ ചുമര്‍ കുത്തിത്തുറന്ന്‌ മോഷണം. 27 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 5 കിലോയുടെ വെള്ളി ആഭരണങ്ങളുമാണ്‌ കൊള്ളചെയ്യപ്പെട്ടത്‌. ടൗണ്‍ഹാളിന്‌ സമീപത്തുള്ള തെയ്യമ്പാട്ട്‌ ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ കുത്തിത്തുറന്നാണ്‌ മോഷ്ടാക്കള്‍ അകത്തുകയറിയത്‌.

ഒമ്പത്‌ ലക്ഷം രൂപയുടെ ആഭരണം കവര്‍ച്ച ചെയ്‌തതായി ഉടമകള്‍ പോലീസിലറിയിച്ചു. ലോക്കര്‍ കുത്തിത്തുറക്കാന്‍ ശ്രമം നടന്നെങ്ങിലും കവര്‍ച്ചക്കാര്‍ അതില്‍ വിജയിച്ചില്ല. ഷെല്‍ഫിലുണ്ടായിരുന്ന ആഭരണങ്ങളാണ്‌ നഷ്ടമായത്‌. ഒരു സിസിടിവി ക്യാമറയും കവര്‍ച്ചാസംഘം മോഷ്ടിച്ചിട്ടുണ്ട്‌.
ജ്വല്ലറിയുടെ പിന്‍ഭാഗം കാടുപിടിച്ച്‌ കിടക്കുകയാണ്‌. അതുകൊണ്ടുതന്നെ റോഡില്‍ നിന്ന്‌ ഈ ഭാഗത്തേക്ക്‌ ശ്രദ്ധതീരെ കിട്ടില്ല. ഇതാണ്‌ മോഷ്ടാക്കള്‍ക്ക്‌ അനുഗ്രഹമായത്‌.

sameeksha-malabarinews

തിരൂര്‍ ഡിവൈഎസ്‌പി അസൈനാര്‍, തിരൂര്‍ സിഐ മുഹമ്മദ്‌ ഹനീഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും മലപ്പുറത്ത്‌ നിന്ന്‌ വിരലടയാളവിദഗ്‌ദരും ഡോഗ്‌ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!