തിരൂരിലെ ഐടി മിഷന്‍ ജോലി തട്ടിപ്പ്‌ : യുവതി അറസ്റ്റില്‍


tirur newsതിരൂര്‍ :ഐടി മിഷനില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പല ആളുകളില്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപ തട്ടിയെടുത്ത കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപിന്റെ ഭാര്യ ഗീതാകുമാരി(31) അറസ്‌റ്റിലായി. ഒന്നാം പ്രതി ഷൊര്‍ണ്ണൂര്‍ അത്തങ്കാനകത്ത്‌ മുഹമ്മദലി എന്ന അനൂപ്‌ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഹരിപ്പാട്ടെ വീട്ടില്‍ നിന്നാണ്‌ അറസ്റ്റുണ്ടായത്‌.

ഗീതാകുമാരി തിരുവനന്തപുരത്ത്‌ സക്രട്ടറിയേറ്റില്‍ ജീവനക്കാരിയായണെന്ന്‌ പറഞ്ഞായിരുന്നു ഇരുവരം ആളുകളെ പറ്റിച്ചിരുന്നത്‌
തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു
അനൂപിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയില്‍ വാങ്ങാനാണ്‌ അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനിടെ അനൂപ്‌ അറസ്റ്റിലായ വിവരമറിഞ്ഞ്‌ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്‌.