തിരൂരില്‍ വീടിന്‌ മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയും ബൈക്കുകളും കത്തി നശിച്ചു

tirur copyതിരൂര്‍: വീടിന്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും ഓട്ടോയും കത്തി നശിച്ചു. ഇന്ന്‌ പുലര്‍ച്ചെ രണ്ടര മണിയോടെയാണ്‌ തലക്കടത്തൂര്‍ പടിഞ്ഞാക്കര ക്ഷേത്രത്തിന്‌ സമീപമുള്ള കുനിയില്‍ ചെമ്പയില്‍ നാസര്‍ എന്ന കുഞ്ഞിപ്പയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചത്‌. കെ എല്‍ എസ്‌ എസ്‌ എഫ്‌ 6547 ബുള്ളറ്റും, കെഎല്‍എസ്‌എസ്‌ബി പാഷന്‍ പ്ലസ്‌ ബൈക്ക്‌, കെ എല്‍ എസ്‌ എസ്‌ ഇ 8626 ഓട്ടോ എന്നിവയാണ്‌ പൂണര്‍മായി കത്തിനശിച്ചത്‌.

ശബ്ദം കേട്ട്‌ ഉണര്‍ന്ന വീട്ടുകാര്‍ തീ ആളിപ്പടരുന്നത്‌ കണ്ട്‌ ബഹളം വെച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന്‌ ഉടന്‍തന്നെ ഇവര്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

തിരൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായി വീട്ടുകാര്‍ പറഞ്ഞു.