തിരൂര്‍ ഒയാസിസ്‌ ഹോട്ടലില്‍ അക്രമം: പ്രതികളെ പോലീസ്‌ തിരയുന്നു

Untitled-1 copyതിരൂര്‍: നടുവിലങ്ങാടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒയാസിസ്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി ജീവനക്കാരുമായി തര്‍ക്കമുണ്ടാകുകയും ജീവനക്കാരെ മര്‍ദ്ധിക്കുകയും ഫര്‍ണിച്ചറുകള്‍ തച്ചുതകര്‍ക്കുകയും ചെയ്‌ത സംഭവത്തില്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. നാലു പേര്‍ക്കെതിരെയാണ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.
കാറിലെത്തിയ സംഘമാണ്‌ ആക്രമണം കാട്ടിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമണത്തിന്‌ ശേഷം പ്രതികള്‍ അതേ കാറില്‍ തന്നെ രക്ഷപ്പെട്ടു പ്രതികള്‍ക്കായി പോലീസ്‌ തിരച്ചില്‍ നടത്തിവരികയാണ്‌.