Section

malabari-logo-mobile

തിരൂരില്‍ ഹോട്ടലില്‍ വിദേശ വനിതയുടെ പരാക്രമം

HIGHLIGHTS : തിരൂര്‍: തിരൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത വിദേശ വനിതയുടെ പരാക്രമം പരിഭ്രാന്തി പരത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സ്വകാര്യ ഹോട്ടലിലാണ് ഓ...

തിരൂര്‍: തിരൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത വിദേശ വനിതയുടെ പരാക്രമം പരിഭ്രാന്തി പരത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സ്വകാര്യ ഹോട്ടലിലാണ് ഓസ്ട്രിയന്‍ സ്വദേശിയായ മോണിക്ക(70) പ്രശ്‌നങ്ങളുണ്ടാക്കിയത്.

ബുധനാഴ്ച വൈകീട്ട് തിരൂര്‍ പോലീസാണ് ഇവര്‍ക്ക് തിരൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത്. എന്നാല്‍ വ്യാഴാഴ്ച ഇവര്‍ മുറിയിലെ ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും പ്ലാസ്റ്റിക് പൂക്കളും മറ്റ് ഇന്റീരിയര്‍ വസ്തുക്കളും തകര്‍ത്തു. താമസിച്ചിരുന്ന മുറിയില്‍ വസ്ത്രമില്ലാതെ ഇവരെ അതിരാവിലെ കണ്ടതോടെയാണ് ജീവനക്കാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് അല്‍പവസ്ത്രം മാത്രം ധരിച്ച ഇവര്‍ പുറത്തേക്ക് ഇറങ്ങിയോടുകയയിരുന്നു. വിവരമറിഞ്ഞ് ഹോട്ടല്‍ മനേജ്‌മെന്‍്‌റ് അംഗങ്ങളെത്തി പോലീസിന വിവരമറിയിച്ചെങ്കിലും ഇവരെ കീഴടക്കാന്‍ പാടുപെടുകയായിരുന്നു.

sameeksha-malabarinews

തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഇവര്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത്. തിരൂര്‍ എസ് ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനിടെ എസ്‌ഐയുടെ മുഖേേത്തക്ക് വെള്ളക്കുപ്പിയും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ബിസ്‌ക്കറ്റും എറിഞ്ഞു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇവരെ കീഴ്‌പ്പെടുത്തിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. നഷ്ടപരിഹാരമായി 2000 രൂപ ഹോട്ടല്‍ മാനേജ്‌മെന്റിന് നല്‍കി. ഇവര്‍ ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് എറണാകുളത്തേക്ക് ട്രെയിന്‍ കയറ്റിവിട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!