തിരൂരിലെ ഹോട്ടല്‍ ആക്രമണം മൂന്ന്‌ പേര്‍ പിടിയില്‍

Untitled-1 copyതിരൂര്‍: നടുവിലങ്ങാടിയിലുള്ള ഒയാസിസിസ്‌ ഹോട്ടലില്‍ അക്രമം കാണിച്ച കേസില്‍ മുന്ന്‌ പേര്‍ പോലീസ്‌ പിടിയില്‍. തിരൂര്‍ ബിപി അങ്ങാടി സ്വദേശി തണ്ടലം വളപ്പില്‍ ബാദുഷ(24), പള്ളിപറമ്പില്‍ നൗഫല്‍(28), ആലത്തുര്‍ എടപ്പയില്‍ ബിപിന്‍(24( എന്നവരെയാണ്‌ തിരൂര്‍ എസ്‌ഐ വിശ്വനാഥന്‍ കാരയില്‍ അറസ്റ്റ്‌ ചെയ്‌തത്‌. ഇവര്‍ ക്വട്ടേഷന്‌സംഘാങ്ങങ്ങളാണ്‌.
കേസിലെ പ്രതിയായ ഇര്‍ഫാന്‍ ഗള്‍ഫിലേക്ക്‌ കടന്നതായാണ്‌ പോലീസിന്‌ ലഭിച്ചിരിക്കുന്ന വിവരം.
കഴിഞ്ഞ ആഴ്‌ചയിലാണ്‌ രാത്രി 12 മണിക്ക്‌ ഹോട്ടല്‍ അടക്കുന്നതിനിടെ ഭക്ഷണം ചോദിച്ചെത്തിയ സംഘത്തോട്‌ ഭക്ഷണം കഴിഞ്ഞെന്ന്‌ പറഞ്ഞതിന്‌ ജീവനക്കാരെ മര്‍ദ്ധിക്കുകയും ഹോട്ടലിലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തത്‌.