ഹര്‍ത്താലില്‍ തിരൂരില്‍ രണ്ടിടത്ത് സംഘര്‍ഷം

തിരൂര്‍: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ തിരൂരില്‍ രണ്ടിടത്ത് ആക്രമണം നടന്നു. ബിപി അങ്ങാടിയിലും മുത്തൂരിലുമാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് രാവിലെ ബിപി അങ്ങാടിയില്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ബേക്കറിക്കും, ഇന്റസ്ട്രിയല്‍ കടയ്ക്കും ഹോട്ടലിനും നേരെയാണ് ആക്രമണ മുണ്ടായത്. ബൈക്കിലെത്തിയ ഹര്‍ത്താല്‍ അനുകൂലികളാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുത്തൂരില്‍ ഒരു ഇറച്ചിക്കടയ്ക്കും ഹോട്ടലിനും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.