തിരൂര്‍ സ്വദേശി അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു

തിരൂര്‍: അല്‍ഐനില്‍ ഉണ്ടായ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശി മരിച്ചു. തലക്കടത്തൂര്‍ ചോലപ്പുറം പൊട്ടേങ്ങല്‍ മുഹമ്മദാലിയുടെ മകന്‍ ശുഹൈബ് (28)ആണ് തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്.

ദുബായില്‍ നിന്നും മത്സ്യവുമായി അല്‍ഐനിലെ കമ്പനിയിലേക്ക് പോവുകയായിരുന്ന ശുഹൈബ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഒരുവര്‍ഷം മുമ്പാണ് ശുഹൈബ് ഗള്‍ഫില്‍ പോയത്. അടുത്തമാസം നാട്ടില്‍ വരാനിരിക്കെയാണ് അപകടം സംഭവിച്ചത്. ഗള്‍ഫിലേക്ക് പോകുന്നതിന് മുമ്പ് തലക്കടത്തൂരില്‍ ഓട്ടോ ഡ്രൈവറായിരുന്നു.

മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. അവിവാഹിതനാണ്. ഉമ്മ: ഉമ്മാത്തുമ്മ. സഹോദരങ്ങള്‍: ജാബിര്‍, ജുമൈലത്ത്.