തിരൂരില്‍ ആശുപത്രി കക്കൂസില്‍ യുവതി പ്രസവിച്ചു

Untitled-1 copyതിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഇരുപത്തിയൊന്നുകാരി പ്രസവവാര്‍ഡിലെ കക്കൂസില്‍ പ്രസവിച്ചു. വെള്ളിയാഴ്‌ച വൈകീട്ട്‌ ആറുമണിയോടെയാണ്‌ പുതുപറമ്പ്‌ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിനെ കക്കൂസില്‍ പ്രസവിച്ചത്‌. കുഞ്ഞിന്‌ കുഴപ്പമില്ലെന്ന്‌ ആശുപത്രി അധകൃതര്‍ പറഞ്ഞു.

പ്രസവത്തിനായി യുവതി വ്യാഴാഴ്‌ചയാണ്‌ ആശുപത്രിയില്‍ എത്തിയത്‌. എന്നാല്‍ യുവതിക്ക്‌ പ്രസവത്തിനുള്ള ഡേറ്റ്‌ 13 നാണെന്നും പറഞ്ഞ്‌ യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിക്കാന്‍ നേഴ്‌സുമാര്‍ തയ്യാറായില്ലെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ഞിനെ ക്ലോസ്‌റ്റില്‍ നിന്നാണ്‌ എടുത്തതെന്ന്‌ യുവതിയുടെ അമ്മ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന്‌ യുവതിയുടെ ബന്ധുക്കളും ആശുപത്രിയിലെ മറ്റ്‌ രോഗികളുടെ ബന്ധുക്കളും പ്രതിഷേധിച്ചത്‌ സംഘര്‍ഷത്തിനിടയാക്കി. സംഭവത്തെ തുടര്‍ന്ന്‌ തിരൂര്‍ എസ്‌ ഐ സ്ഥലത്തെത്തി.

എന്നാല്‍ നഴിസുമാര്‍ ലേബര്‍ റൂമിലേക്ക്‌ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആദ്യം ബാത്ത്‌ റൂമിലേക്ക്‌ പോവുകയായിരുന്നെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ പറഞ്ഞു.