തിരൂരില്‍ കഞ്ചാവ്‌ വില്‍പ്പനയ്‌ക്കിടെ മധ്യവയസ്‌ക്കന്‍ പിടിയില്‍

Ganjaതിരൂര്‍: കഞ്ചാവ്‌ വില്‍പ്പനയ്‌ക്കിടെ മധ്യവയസ്‌ക്കന്‍ പിടിയിലായി. 50 ഗ്രാം കഞ്ചാവുമായി പുല്ലൂര്‍ സ്വദേശി അപ്പുക്കുട്ടന്‍ നായരാണ്‌ എക്‌സൈസ്‌ പിടിയിലായത്‌.

മദ്യവില്‍പ്പന നടത്തിയതിന്‌ ഇയാളുടെ പേരില്‍ നേരത്തെ കേസുണ്ട്‌. വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ വില്‍പ്പന നടത്തുന്നയാളാണ്‌ ഇയാളെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.