Section

malabari-logo-mobile

തിരൂര്‍ മത്സ്യമാര്‍ക്കറ്റിന്‌ മുമ്പില്‍ ചീഞ്ഞ്‌ നാറുന്ന നഗരസഭയുടെ മാലിന്യകുളം.

HIGHLIGHTS : തിരൂര്‍: തിരൂരിലെ മത്സ്യമാര്‍ക്കറ്റില്‍ നഗരസഭ കുഴിച്ച കുഴി മത്സ്യമാര്‍ക്കറ്റിലെ അവശിഷ്ടങ്ങള്‍ നിറഞ്ഞ്‌ ചീഞ്ഞ്‌ നാറുന്നു. മാര്‍ക്കറ്റിലെ മുഴുവന്‍ മാ...

tirur,fish market copyതിരൂര്‍: തിരൂരിലെ മത്സ്യമാര്‍ക്കറ്റില്‍ നഗരസഭ കുഴിച്ച കുഴി മത്സ്യമാര്‍ക്കറ്റിലെ അവശിഷ്ടങ്ങള്‍ നിറഞ്ഞ്‌ ചീഞ്ഞ്‌ നാറുന്നു. മാര്‍ക്കറ്റിലെ മുഴുവന്‍ മാലിന്യങ്ങളും ഈ കുഴിയിലേക്കാണ്‌ ഒഴുക്കി വിടുന്നത്‌. ഈ കുഴിക്ക്‌ സമീപമായി നഗരസഭ നിര്‍മ്മിച്ചിട്ടുള്ള മാലിന്യ സംസ്‌ക്കരണ പ്ലാന്റ്‌ പ്രവര്‍ത്തന ക്ഷമമല്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്‌. മൂക്കുപൊത്തിയാല്‍ പോലും ഇതുവഴി കടന്നു പോവുക എന്നത്‌ ഏറെ ബുദ്ധിമുട്ടാണെന്ന്‌ നാട്ടുകാര്‍ പറയുന്നു.

അതെസമയം ഈ കുഴിയിലെ മലിനജലം അഴുക്കുചാല്‍ വഴി അടുത്തുള്ള പുഴയിലേക്കാണ്‌ ഒഴുക്കി വിടുന്നത്‌. പുഴ സംരക്ഷണത്തിന്റെ പേരില്‍ മണ്ണുമാന്താന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചെങ്കിലും വ്യാപകമായി പുഴയിലേക്ക്‌ മാലിന്യങ്ങള്‍ ഒഴുക്കി വിട്ട്‌ പുഴ മലിനമാക്കുകായാണ്‌ ഇവിടെ. ഇതിനെതിരെ ശക്തമായ പ്രതിഷിധേമാണ്‌ നാട്ടുകാര്‍ക്കിടിയില്‍ ഉണ്ടായിരിക്കുന്നത്‌.

sameeksha-malabarinews

ജനങ്ങള്‍ക്ക്‌ ഒട്ടേറെ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇക്കാര്യം നഗരസഭ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിനൊരുങ്ങുകയാണ്‌ നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!