തിരൂര്‍ ബസ്‌ സ്‌റ്റാന്റിനടുത്ത്‌ കടയ്‌ക്ക്‌ തീപിടിച്ചു

TIRU copyതിരൂര്‍: തിരൂര്‍ ബസ്‌സ്റ്റാന്റിന്‌ സമീപത്തെ കടയ്‌ക്ക്‌ തീപിടിച്ചു. ഫൈവ്‌ സ്റ്റാര്‍ ലതര്‍ ഷോപ്പിനാണ്‌ തീപിടിച്ചത്‌. ഇന്നലെ രാത്രിയാണ്‌ തീപിടുത്തമുണ്ടായത്‌. മുഹമ്മദ്‌കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്‌ ഈ കട. തീപിടുത്തത്തില്‍ 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്‌.

അതെസമയം ഈ പ്രദേശത്ത്‌ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാണെന്ന്‌ പരിസരവാസികള്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.