തിരൂരില്‍ വന്‍ തീപിടുത്തം

tirur firതിരൂര്‍: തിരൂര്‍ കൊച്ചിലത്തറ ട്രഞ്ചിംഗ്‌ ഗ്രൗണ്ടില്‍ വന്‍ തീ പിടുത്തമുണ്ടായി. ഇന്നലെ രാത്രി ഏഴുമണിയോടെയാണ്‌ കാടു പിടിച്ചു കിടക്കുന്ന ഗ്രൗണ്ടിന്‌ തീ പിടിച്ചത്‌. തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റും നാട്ടുകാരും ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ്‌ തീ അണച്ചത്‌. രണ്ട്‌ മണിക്കൂറിന്‌ ശേഷമാണ്‌ തീ നിയന്ത്രണ വിധേയമായത്‌. ഗ്രൗണ്ടിന്‌ സമീപത്തായി പോലീസ്‌ പിടിച്ചെടുത്ത നിരവധി വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഏറെ പണപ്പെട്ടാണ ഫയര്‍ഫോഴ്‌സിന്‌ ഇവിടേക്ക്‌ പ്രവേശിക്കാന്‍ സാധിച്ചത്‌. ഗ്രൗണ്ടിന്‌ സമീപത്ത്‌ മുന്‍സിപ്പാലിറ്റിയിലെ വേസ്റ്റ്‌ തള്ളുന്നസ്ഥമാണ്‌. ഈ മാലിന്യകൂമ്പാരത്തിലേക്ക്‌ തീപിടിച്ചിരുന്നെങ്കില്‍ സമീപത്തെ നിരവധി വീടുകളിലേക്ക്‌ തീപടരുമായിരുന്നെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

മനപ്പുര്‍വ്വം ആരോ തീയിട്ടതാകാനാണ്‌ സാധ്യതയെന്ന്‌ ഫയര്‍ഫോഴ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.