തിരൂരില്‍ ട്രെയിനില്‍ നിന്നും 32 കുപ്പി വിദേശമദ്യം പടികൂടി

excise tirur copyതിരൂര്‍: മംഗള എക്‌സ്‌പ്രസ്സില്‍ നിന്നും വിദേശമദ്യം പിടികൂടി. 750 മില്ലിയുടെ 32 കുപ്പി മദ്യമാണ്‌ പിടികൂടിയത്‌. ഫറോക്കിനും തിരൂരിനും ഇടയില്‍ വെച്ച്‌ കാലിക്കറ്റ്‌ റെയില്‍വെ പ്രൊട്ടക്ഷന്‍ ബോംബ്‌ സ്‌ക്വാര്‍ഡാണ്‌ മദ്യം പിടികൂടിയത്‌. ജനറല്‍ കംമ്പാര്‍ട്ടുമെന്റില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍.

പ്രൊട്ടക്ഷന്‍ ബോംബ്‌ സ്‌ക്വാര്‍ട്‌ തലവന്‍ കെ വി മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധനയ്‌ക്കിടെ മദ്യം പിടികൂടിയത്‌.

പിടിച്ചെടുത്ത മദ്യം തിരൂര്‍ എക്‌സൈസിന്‌ കൈമാറി.