തിരൂരില്‍ കഞ്ചാവ്‌ വില്‍പ്പനയ്‌ക്കിടെ യുവാവ്‌ പിടിയില്‍

gunja 1തിരൂര്‍ : കഞ്ചാവ്‌ വില്‍പ്പനയ്‌ക്കിടെ യുവാവ്‌ എക്‌സൈസ്‌ പിടിയിലായി. വെട്ടം ആശാന്‍പടി ഷിഹാബ്‌(31) ആണ്‌ പിടിയിലായത്‌. ഇയാളില്‍ നിന്നും 150 ഗ്രാം കഞ്ചാവ്‌ പിടിച്ചെടുത്തു. നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയായ ഇയാളെ പിടികൂടാനായി എക്‌സൈസ്‌ സംഘം നടത്തി വന്ന ശ്രമത്തിനൊടുവിലാണ്‌ ഇയാള്‍ പിടിയിലായത്‌.

എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ സി. ഷിബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ കെ എസ്‌ സുര്‍ജിത്ത്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ മാരായ കെ എം ബാബുരാജ്‌, ലതീഷ്‌, അജു എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌.