തിരൂരില്‍ മൂന്നര കിലോ കഞ്ചാവുമായി രണ്ടു പേര്‍ എക്‌സൈസ്‌ പിടിയില്‍

tirur excise 2 copyതിരൂര്‍: മൂന്നരക്കിലോ കഞ്ചാവുമായി രണ്ടു പേര്‍ എക്‌സൈസ്‌ പിടിയില്‍. പൊന്നാനി മരക്കടവ്‌ സ്വദേശി ബാദുഷ(24), പൊന്നാനി സ്വദേശി ചെന്തക്കാരന്‍ വീട്ടില്‍ ഷാജി(23) എന്നിവരാണ്‌ പിടിയിലായത്‌. വാഹനപരിശോധനയ്‌ക്കിടെ ഇന്ന്‌ രാവിലെ 8.40 ഓടെ പൂങ്ങോട്ടുകുളം ബസ്‌ സ്‌്‌റ്റാന്റില്‍ നിന്നാണ്‌ പ്രതികളെ മൂന്നര കിലോ കഞ്ചാവും ബൈക്കുമായി പിടികൂടിയത്‌.

ചെറുകിട വില്‍പ്പനക്കാര്‍ക്ക്‌ വില്‍പ്പന നടത്താനായി തമിഴ്‌നാട്‌, തേനി ഭാഗങ്ങളില്‍ നിന്നാണ്‌ ഇവര്‍ കഞ്ചാവ്‌ കൊണ്ടുവരുന്നത്‌. പിടിയിലായ ബാദുഷ വധശ്രമകേസിലുള്‍പ്പെടെ 30 ഓളം കേസുകളില്‍ പ്രതിയാണ്‌.

കഴിഞ്ഞദിവസം പൊന്നാനിയില്‍ വെച്ച്‌ എക്‌സൈസ്‌ ഉദ്യോഗസ്ഥരെ ഈ പ്രതികള്‍ ആക്രമിച്ചിരുന്നു.

ആവശ്യക്കാരായി വേഷം മാറിയെത്തിയ ഉദ്യോഗസ്ഥരാണ്‌ പ്രതികളെ തന്ത്രപരമായി പിടികൂടിയത്‌.

എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍പി വി രാധാകൃഷ്‌ണന്‍, പ്രിവന്റീവ്‌ ഓഫീസര്‍മാരായ ഉണ്ണികൃഷ്‌ണന്‍, സുര്‍ജി, എസ്‌ ജി സുനില്‍, സിവില്‍ ഓഫീസര്‍മാരായ രാഗേഷ്‌,കണ്ണന്‍,ബാബുരാജ്‌,മിനുരാജ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

പ്രതികളെ ഇന്ന്‌ വടകര നര്‍ക്കോട്ടിക്ക്‌ കോടതിയില്‍ ഹാജരാക്കും.