പെരുമാറ്റച്ചട്ടം: തിരൂരില്‍ സമിതി രൂപവത്കരിച്ചു

തിരൂര്‍ : തെരെഞ്ഞടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാനുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട് തിരൂര്‍ നിയമസഭാ നിയോജക മണ്ഡല പരിധിയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം റവന്യൂ ഡിവിഷനല്‍ ഓഫീസ് സമ്മേളന ഹാളില്‍ ചേര്‍ന്നു.

അസി. റിട്ടേണിങ് ഓഫീസര്‍ ജോസ് എബ്രഹാം അധ്യക്ഷനായിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. 14 അംഗങ്ങളടങ്ങിയ പെരുമാറ്റച്ചട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയും രൂപവത്കരിച്ചു. 15 അംഗീകൃത രാഷ്ട്രീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ആര്‍.ഡി.ഒ. കെ. ഗോപാലന്‍, ഡി.വൈ.എസ്.പി., തഹസില്‍ദാര്‍, ബി.ഡി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.