ഇരകളില്ലാത്ത വികസനമെന്ന മുദ്രാവാക്യവുമായി അബുലൈസ് തേഞ്ഞിപ്പലം

abulise 1തിരൂര്‍: ജനകീയസമരങ്ങളില്‍ നിന്ന ഉയര്‍ന്നവന്ന ജനീകീയ നേതാവിന് പൊന്നാനി മണ്ഡലത്തിന്റെ സനേഹാദരം. ദേശീയപാതവികസനത്തന്റെ പേരില്‍ കിടപ്പാടം നഷ്ടപെടുന്നവര്‍ നടത്തുന്ന പോരാട്ടത്തിന്റെ മുന്നണിപോരാളിയായ അബുലൈസ് തേഞ്ഞിപ്പലം തെരഞ്ഞെടുപ്പ് ഗോദയില്‍ ഇതാദ്യമായാണെങ്ങിലും അത്തരമൊരു പരിചയക്കുറവ് തന്റെ പ്രചരണങ്ങളില്‍ ഒട്ടും കാണുന്നില്ല. കോര്‍പ്പറേറ്റുകളുടെ കരാളഹസ്തങ്ങള്‍ പിടിമുറുക്കുന്ന ഇന്ത്യയില്‍ ഇതിനെതിരെ ഉയര്‍ന്നവരുന്ന സമരരാഷ്ട്രീയത്തിന്റെ കുടെ നില്‍ക്കുക എന്നതാണ് യഥാര്‍ത്ഥ പൊതു്ര്രപവര്‍ത്തകന്റെ ചുമതല തിരിച്ചറിയുന്ന അബുലൈസിന് ഈ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും വര്‍ധിച്ച ഊര്‍ജ്ജമാണ് നല്‍കുന്നത്.

സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അബുലൈസിന് പിന്തുണയുമായി വെല്‍ഫെയര്‍പാര്‍ട്ടിയും ആര്‍എംപിയും, എസ് യു സി ഐയും എംസിപിഐയും രംഗത്തുണ്ട്. ഇതിന് പുറമെ നിരവധി പ്രവാസി സംഘടനകളും അബുലൈസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിക്കുള്ള സ്ഥിരം വോട്ടും ദേശീയപാതവികസനത്തിന്റെ ഇരകളുടെ പ്രതിഷേധവും മണ്ഡലത്തില്‍ സ്വാധീനം ചെലുത്തും. മണ്ഡലത്തില്‍ വളരെ സജീവമായി പ്രവര്‍ത്തനം നടത്തുന്ന അബുലൈസിന്റെ സ്ഥാനാര്‍ത്ഥിത്വം പൊന്നാനി മണ്ഡലത്തിന്റെ തെരെഞ്ഞുടപ്പ് ഫലത്തിനെ സ്വാധീനിക്കും എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.