തിരൂരില്‍ ഇടി മുഹമ്മദ് ബഷീറിനെതിരെ കോണ്‍ഗ്രസ്പ്രവര്‍ത്തകരുടെ പടപ്പുറപ്പാട്

Ponmundom congress 8തിരൂര്‍ : പൊന്നാനി മണ്ഡലത്തിലെ തിരൂര്‍ പൊന്‍മുണ്ടത്ത് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍.. വെള്ളിയാഴ്ച വൈകീട്ട് നടന്ന കണ്‍വെന്‍ഷനില്‍ നുറകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. കണ്‍വെന്‍ഷനില്‍ ലീഗിനെതിരെ പ്രമേയം പാസാക്കിയ പ്രവര്‍ത്തകര് ലോകസഭാതെരെഞിഞെടുപ്പില്‍ ലീഗുമായി ഒരു ഓത്തുതീര്‍പ്പിനും തയ്യാറല്ലെന്നും പ്രഖ്യാപിച്ചു വൈലത്തൂര്‍ കെപിഎം ഹാളിലായിരുന്നു കണ്‍വെന്‍ഷന്‍. ലീഗിന്റെ അപ്രമാദിത്വത്തില്‍ കോണ്‍ഗ്രസിന് പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് എക്കാലത്തും തിരീട്ടെടുയാണുണ്ടായിട്ടുള്ളതെന്നും യോഗം വിലയിരുത്തി. Ponmundom 7ഇടി മുഹമ്മദ് ബഷീറിനെയും താനുര് എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണിയേയും പ്രമേയത്തില്‍ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. കണ്‍വെന്‍ഷന്‍ മുന് പഞ്ചായത്ത് പ്രസിഡന്റി് ആര്‍ കോമുക്കുട്ടി ഉദ്ഘാടനം ചെയ്തു. ആലിയാമു ഉദ്ഘാടനം ചെയ്തു ആലിയാമു അധ്യക്ഷവഹച്ചു.തുടര്ന്ന് വൈലത്തൂരില്‍ സ്ത്രീകളടക്കം പങ്കെടുത്ത പ്രകടനവും നടന്നു.