ഭര്‍ത്താക്കന്‍മാരുടെ മദ്യപാനം;തിരൂരില്‍ പരാതിയുമായി ഭാര്യമാര്‍

തിരൂര്‍: ഭര്‍ത്താക്കന്‍മാര്‍ തിരൂര്‍ ലയണ്‍സ്‌ ക്ലബ്ബില്‍ മദ്യപാനം നടത്തുന്നതായി ആരോപിച്ച്‌ ക്ലബ്ബ്‌ അംഗങ്ങളുടെ ഭാര്യമാര്‍ തിരൂര്‍ ഡിവൈഎസ്‌പിക്ക്‌ പരാതി നല്‍കി. ഭര്‍ത്താക്കന്‍മാര്‍ എല്ലാ ദിവസവും മൂക്കറ്റം മദ്യപിച്ച്‌ നടക്കാന്‍പോലും കഴിയാതെയാണ്‌ വീട്ടിലെത്തുന്നതെന്നും ക്ലബ്ബില്‍ വെച്ചാണ്‌ മദ്യപാനമെന്നും പരാതിയില്‍ പറയുന്നുണ്ട്‌. പരാതി ഗൗരവമായി എടുക്കുന്നതായും ക്ലബ്ബ്‌ അധികൃതരോട്‌ വിശദീകരണം തേടുമെന്നും ഡിവൈഎസ്‌പി ടി.സി വേണുഗോപാല്‍ പറഞ്ഞു.

തിരൂരില്‍ ബാറുകള്‍ നിര്‍ത്തലാക്കിയതോടെ ക്ലബ്ബുകളിലെ മദ്യപാനം വ്യാപകമായതായി ഡിവൈഎസ്‌പി പറഞ്ഞു. തിരൂര്‍ ബവറേജ്‌ ഷോപ്പില്‍ നിന്ന്‌ കൂടുതല്‍ മദ്യം വാങ്ങിയാണ്‌ അനധികൃത മദ്യപാനം. ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി.

Related Articles