തിരൂരില്‍ മയക്കുമരുന്ന് ഗുളികളുമായി ഒരാള്‍ പിടിയില്‍

തിരൂര്‍: മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി യു.എസ് ഉഷാന്ത്(30) ആണ് പിടിയിലായത്. 218 ഗുളികളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

മാനസിക വിഭ്രാന്തിക്ക് നല്‍കുന്ന ഈ ഗുളിക വ്യാപകമായി ദുരുപയോഗം ചെയ്യാറുണ്ട്. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ വെച്ചാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്.

എക്‌സൈസ് സി ഐ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എ രാധാകൃഷ്ണന്‍, എ ഇ ഐ ആര്‍ പ്രദീപ് കുമാര്‍, പ്രവന്റീവ് ഓഫീസര്‍ ടി ദിനേശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാകേഷ് ബെന്‍സി ബാല്‍, ഷിജിത്ത്, സുജീഷ്, റിബേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.