തിരൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചു

തിരൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ കടിച്ചു. രണ്ടത്താണി സ്വദേശി ആലം സുപാട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് റഹീബ് (10)നാണ് കടിയേറ്റത്. മുഖത്തും കൈക്കും ചെവിക്കും കടിയേറ്റ കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.