തിരൂരില്‍ പരിശോധനയ്‌ക്കിടെ ഡോക്ടര്‍ മുങ്ങി; ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം

Untitled-1 copyതിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്‌ക്കിടെ രോഗികള്‍ മുങ്ങിയത്‌ സംഘര്‍ഷത്തിനിടയാക്കി. ഓര്‍ത്തോ വിഭാഗം ഡോ.ഉണ്ണികൃഷ്‌ണനാണ്‌ പിരശോധനയക്കിടെ മുങ്ങിയത്‌. ഇതോടെ രോക്ഷാകുലരായ രോഗികള്‍ സൂപ്രണ്ടിനെ തടഞ്ഞു വെച്ചു. സംഘര്‍ഷം രൂക്ഷമായതോടെ രണ്ടു മണിക്കൂറിന്‌ ശേഷ ഡോക്ടര്‍ ആശുപത്രിയില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന്‌ ഡോക്ടര്‍ പരിശോധന തുടങ്ങിയതോടെയാണ്‌ സംഘര്‍ഷത്തിന്‌ അയവുവന്നത്‌.