തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പോലീസ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

TIRUR CPIM MARCH copyതിരൂര്‍: തിരൂരില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാര്‍ച്ച് സിപിഐഎം സെന്‍ട്രല്‍കമ്മിറ്റിയംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം തിരൂര്‍ ഏരിയ സെക്രട്ടറി എ.ശിവദാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൂട്ടായി ബഷീര്‍ അധ്യക്ഷനായിരുന്നു. പി.പി.വാസുദേവന്‍, കെ.ടി ജലീല്‍ എന്നിവര്‍ സംസാരിച്ചു.

സ്ഥലത്ത് വന്‍പോലീസ് സേനയെ വിന്യസിപ്പിച്ചിരുന്നു.