തിരൂര്‍ കോടതി വളപ്പില്‍ പ്രതി അക്രമാസക്തനായി

രക്ഷപ്പെടാനും, കുടിങ്ങിയപ്പോള്‍ ആത്മഹത്യക്കും ശ്രമം
Untitled-1 copyതിരൂര്‍: റിമാന്‍ഡിനിടെ ജയിലില്‍ നിന്ന്‌ കോടതിയിലെത്തിച്ച പ്രതി രക്ഷപ്പെടാന്‍ ശ്രമച്ചത്‌ തിരൂര്‍ കോടിതിയില്‍ നാടകീയരംഗങ്ങള്‍ക്കിടയാക്കി. തിരൂര്‍ കോടതിയിലാണ്‌ സംഭവം.
കഴിഞ്ഞ വര്‍ഷം ആയുധം കൈവശം വെച്ച കുറ്റത്തിന്‌ അറസ്‌റ്റിലായ താനാളുര്‍ സ്വദേശി സൈനുലാബിദാണ്‌(37) ഓടിരക്ഷപ്പെടന്‍ ശ്രമിച്ചത്‌. പ്രതിയോടൊപ്പം എസ്‌കോര്‍ട്ട്‌ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. ഇതിനിടെ അക്രമാസ്‌ക്തനായ ഇയാള്‍ കോടതി വളപ്പില്‍ നിര്‍ത്തിയിട്ട ഒരു കാറിന്റെ ചില്ല്‌ തകര്‍ത്തു. തുടര്‍ന്ന്‌ ഇയാളെ തിരൂര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. അവിടെ വെച്ച്‌ ലോക്കപ്പിന്റെ കമ്പിയില്‍ തലകൊണ്ടിടിച്ച്‌ മുറിവേല്‍പ്പിക്കാനും ഇയാള്‍ ശ്രമിച്ചു.
തുടര്‍ന്ന്‌്‌ ഇയാള്‍ക്കെതിരെ പോലീസിനെ ആക്രമിച്ചതിനും, ആത്മഹത്യ ശ്രമത്തിനും പോലീസ്‌ കേസെടുത്തു
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്‌ ഇതേ കോടിതയില്‍ വെച്ച്‌ പ്രതി കോടതി തുടങ്ങുന്ന തിരക്കില്‍ രക്ഷപ്പെട്ടിരുന്നു.