തിരൂര്‍ നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം

20131127_084038 copyതിരൂര്‍ : തിരൂര്‍ അഞ്ചാംവാര്‍ഡ് നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി മിശഹബ് തിരഞ്ഞെടുക്കപ്പെട്ടു. ലീഗ് വിമതന്‍ കുളങ്ങരവീട്ടില്‍ മുഹമ്മദ് കുട്ടി നേടിയ 284 വോട്ടിനെതിരെ 328 വോട്ട് നേടി 44 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മിശഹബ് വിജയം ഉറപ്പിച്ചത്.

സിപിഐഎം സ്ഥാനാര്‍ത്ഥി പിടി അഹമ്മദ് കബീര്‍ 194 വോട്ടും, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെവി ഫനീഫക്ക് 51 വോട്ടുമാണ് ലഭിച്ചത്.

രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഫലമറിഞ്ഞയുടന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.