‘എന്റെ തിരൂര്‍ സുന്ദര നഗരം’ മാമുക്കോയ ഉദ്‌ഘാടനം ചെയ്‌തു

Story dated:Friday January 1st, 2016,03 45:pm
sameeksha sameeksha

tirur copyതിരൂര്‍: എന്റെ തിരൂര്‍ സുന്ദര നഗരം എന്ന മുദ്രാവാക്യം സാര്‍ത്ഥകമാക്കുന്നതിനുവേണ്ടി ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി. കാമ്പയിന്‍ നടന്‍ മാമുക്കോയ ഉദ്‌ഘാടനം ചെയ്‌തു. ഒരു വര്‍ഷം നീണ്ട നില്‍ക്കുന്ന സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിനാണ്‌ നഗരസഭ തുടക്കം കുറിച്ചത്‌.

നഗരസഭ, തിരൂരിലെ വ്യാപാരി വ്യസായി സമൂഹം, സന്നദ്ധസംഘടനകള്‍, ക്ലബ്ബുകള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെല്ലാവരും സംയുക്തമായാണ്‌ കാമ്പയ്‌നില്‍ അണിചേര്‍ന്നിര്‍ന്നിരിക്കുന്നത്‌.