തിരൂരില്‍ കാര്‍ കത്തിച്ച സംഭവം പ്രതികളെന്ന്‌ സംശയിക്കുന്നവരുടെ വീട്ടില്‍ റെയ്‌ഡ്‌

tirur-car-burn copyതിരൂര്‍: ബിപിഅങ്ങാടിയില്‍ അപകടത്തില്‍ പെട്ട കാര്‍ കത്തിച്ച സംഭവത്തില്‍ പ്രതികളെന്ന്‌ കരുതുന്നവരുടെ വീടുകളില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തി. കാര്‍ കത്തിച്ച സംഭവത്തില്‍ പത്ത്‌ പേരെ പോലീസ്‌ തിരിച്ചറഞ്ഞിട്ടുണ്ട്‌.

കാര്‍കത്തിക്കുന്നതിന്റെ വീഡിയോ, ഫോട്ടോ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചതില്‍ നിന്നാണ്‌ പോലീസ്‌ ഇവരെ തിരിച്ചറിഞ്ഞത്‌. ഇവര്‍ തിരൂര്‍, തിരുന്നാവായ സ്വദേശികളാണ്‌. പോലീസ്‌ റെയ്‌ഡ്‌ നടത്തിയെങ്കിലും ആരേയും പിടികൂടാനായിട്ടില്ല.

പ്രതികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ തിരൂര്‍ സിഐ മുഹമ്മദ്‌ ഹനീഫ പറഞ്ഞു.