തിരൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന്‌ പരിക്ക്‌

തിരൂര്‍: പയ്യനങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന്‌ പരിക്കേറ്റു. സാരമായി പരിക്കേറ്റ യുവാവിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

തിങ്കളാഴ്‌ച പകല്‍ 2.30 ഓടെ തിരൂര്‍ മലപ്പുറം റോഡില്‍ പയ്യനങ്ങാടിയില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ റോഡിലേക്ക്‌ തെറിച്ച്‌ വീണ വൈലത്തൂര്‍ കരിങ്കപ്പാറ സ്വദേശിയായ യുവാവിന്‌ സാരമായി പരിക്കേറ്റു. ഇയാളെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.