തിരൂരില്‍ കാര്‍ നിയന്ത്രണംവിട്ടിടിച്ച്‌ ഡ്രൈവര്‍ക്കും സ്‌കൂട്ടര്‍ യാത്രികനും പിരക്ക്‌

tirur accident 2തിരൂര്‍: കാര്‍ നിയന്ത്രണം വിട്ടിടിച്ച്‌ വ്യാപകനാശനഷ്ടം. ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയാണ്‌ കാര്‍ നിയന്ത്രണം വിട്ട്‌ എതിരെ വന്ന ഓട്ടോയില്‍ ഇടിച്ചത്‌. എന്നാല്‍ ഓട്ടോയിലുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്ന്‌ എതിരെ വന്ന സ്‌കൂട്ടര്‍ യാത്രികനെ കാറിടിക്കുകയായിരുന്നു. ഇടിയില്‍ ഇയാളുടെ കാലിന്‌ സാരമായി പരിക്കേറ്റിട്ടുണ്ട്‌. പിന്നീട്‌ നിയന്ത്രണം വിട്ട്‌ മുന്നോട്ടോടിയ കാര്‍ സമീപത്തെ ഇലക്ട്രിക്‌ പോസ്‌റ്റിലിടിച്ചു നില്‍ക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന്‌ ഇലക്ട്രിക്ക്‌ പോസ്‌റ്റ്‌ തകര്‍ന്നു.

അപകടത്തില്‍ തലയ്‌ക്ക്‌ പരിക്കേറ്റ കാര്‍ ഡ്രൈവര്‍ കൂട്ടായി സ്വദേശി സക്കറിയെയും സ്‌കൂട്ടര്‍ യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.