തിരൂരില്‍ കെഎസ്‌ആര്‍ടി ബസും കാറും കൂട്ടിയിടിച്ച്‌ 3 പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyതിരൂര്‍: കെഎസ്‌ആര്‍ടിസി ബസും സ്വിഫ്‌റ്റ്‌ കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ ചമ്രവട്ടം പെരുന്തല്ലൂരില്‍ വെച്ചാണ്‌ അപകടം. തിരൂര്‍-എറണാകുളം പാസ്റ്റ്‌ പാസഞ്ചര്‍ ബസ്സ്‌ ചമ്രംവട്ടം ഭാഗത്തേക്ക്‌ വരികയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു. ബസ്‌ നിയന്ത്രണം വിട്ട്‌ കാറിലിടിക്കുകയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌.

കാര്‍ ഡ്രൈവര്‍ക്കും യാത്രികരായ യുവതിക്കും കുട്ടിക്കുമാണ്‌ പരിക്കേറ്റത്‌. നിസാര പരിക്കുകളോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.