തിരൂര്‍ പുറത്തൂരില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ പാടത്തേക്ക്‌ മറിഞ്ഞു

Untitled-1 copyതിരൂര്‍ : തിരൂര്‍ പുറത്തൂരില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ പാടത്തേക്ക്‌ മറിഞ്ഞു. ചമ്രവട്ടം പാലത്തിന്‌ സമീപം വെച്ചാണ്‌ അപകടം സംഭവിച്ചത്‌. മുന്നിലുള്ള കാറിനെ ഓവര്‍ടേക്ക്‌ ചെയ്‌ത കാര്‍ നിയന്ത്രണംവിട്ട്‌ ഇടിച്ച്‌ പാടത്തേക്ക്‌ മറയുകയായിരുന്നു. രണ്ടു കാറുകളും ചമ്രവട്ടം ഭാഗത്തേക്ക്‌ പോവുയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.