തിരൂര്‍ നഗരസഭാ ബസ്‌ സ്റ്റാന്‍ഡ്‌ നവീകരണ പ്രവൃത്തി ആരംഭിച്ചു

Story dated:Monday June 22nd, 2015,05 33:pm
sameeksha sameeksha

തിരൂര്‍: തിരൂര്‍ നഗരസഭാ ബസ്‌സ്റ്റാന്‍ഡ്‌ യാഡിന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. 69 ലക്ഷം ചെലവഴിച്ച്‌ നടത്തുന്ന നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ ബസ്‌ ഉടമകള്‍, പൊലീസ്‌ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുകയും ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെന്ന്‌ നഗരസഭാധ്യക്ഷ അറിയിച്ചു. റമസാനിനോടനുബന്ധിച്ച്‌ ടൗണില്‍ തിരക്ക്‌ കുറയുന്നതിനാല്‍ ഏറ്റവും ഉചിതമായ സമയത്താണ്‌ പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്‌. ബസ്‌ ജീവനക്കാരുടെയും ഉടമകളുടെയും യോഗം വിളിച്ച്‌ പ്രവൃത്തി സംബന്ധമായ വിവരങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും പ്രവൃത്തി തടസപ്പെടുത്തുന്ന രീതിയില്‍ നടത്തിയ സമരം അനാവശ്യമാണെന്നും ബസ്‌ ജീവനക്കാരടക്കമുള്ള ചിലര്‍ സമരരംഗത്തിറങ്ങിയത്‌ ഖേദകരമാണെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു. ജനപിന്തുണയോടെ ആരംഭിച്ച പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കി തുറന്ന്‌ കൊടുക്കുന്നതിനുള്ള എല്ലാ പരിശ്രമവും നഗരസഭ നടത്തുമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു.