കുവൈത്ത്‌ ബസ്സ്‌ ഇന്നലെ ഓടിയത്‌ റീനയുടെ ജീവന്‍ രക്ഷിക്കാന്‍

tirur busതാനുര്‍: പരപ്പനങ്ങാടി കുറ്റിപ്പുറം റുട്ടില്‍ ഓടുന്ന കുവൈത്ത്‌ ബസ്സ്‌ തിങ്കളാഴ്‌ച ഓടിയത്‌ ജീവകാരുണ്യപ്രവര്‍ത്തനത്തി്‌ന്റെ മഹത്വം ഓര്‍മ്മപ്പെടുത്തുക്കൊണ്ട്‌. തങ്ങളുടെ മുഴവന്‍ കളക്ഷനും ജീവനക്കാരുടെ ബത്തയും ഒരു യുവതിയുടെ ജീവന്‍ രക്ഷക്കാനുള്ള ചികിത്സക്കായി നല്‍കി കുവൈത്ത്‌ ബസ്സ്‌ ജീവനക്കാര്‍ മഹത്തായ മാതൃകയായി.
ബസ്സിലെ സ്ഥിരം യാത്രക്കാരിയായ താനുര്‍ ഓലപ്പീടിക സ്വദേശി കക്കാട്‌ റിന(35) ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന്‌ ചികിത്സയിലാണ്‌. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചിക്തസ തേടിയ റീന ഇപ്പോള്‍ ഡയാലിസിസ്‌ നടത്തികൊണ്ടിരിക്കുകയാണ്‌. വൃക്ക മാറ്റിവെക്കുക മാത്രമാണ്‌ ഈ രോഗത്തിനുള്ള പ്രതിവിധി. 10 ലക്ഷം രൂപ ചിലവ്‌ പ്രതീക്ഷിക്കുന്ന ഈ ശസ്‌ത്രക്രിയക്കും തുടര്‍ ചികത്സക്കും നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്‌.
റീനയുടെ രോഗവിവരം അറഞ്ഞിതനെ തുടര്‍ന്ന്‌ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ ബസ്സുടമ ഉമ്മര്‍കോയയും ബസ്സ്‌ ജീവനക്കാരായ ലിജു സുബൈര്‍ ഹംസ, നവാസ്‌ എന്നിവര്‍ തീരുമാനിച്ചത്‌. തുടര്‍ന്ന്‌ തങ്ങളുടെ ഒരു ദിവസത്തെ കളക്ഷനും ബത്തയും നല്‍കുകയായിരുന്നു.
തിങ്കളാഴ്‌ച തന്നെ സഹായസമിതിക്ക്‌ ജീവനക്കാരും ബസ്സുടമയും കളക്ഷന്‍ കൈമാറി. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്‌ചവെച്ച്‌ ഇവര്‍ക്ക്‌ നാട്ടുകാര്‍ ഓലപ്പീടികയില്‍ വെച്ച്‌ സ്വീകരണവും നല്‍കി.