തിരൂരില്‍ ബസ്‌ നിയന്ത്രണംവിട്ട്‌ വീടിന്റെ ഗെയ്‌റ്റും മതിലും ഇടിച്ചു തകര്‍ത്തു; 8 പേര്‍ക്ക്‌ പിരിക്ക്‌

Story dated:Sunday October 11th, 2015,01 20:pm
sameeksha sameeksha

tirur accident 1തിരൂര്‍: ഏഴൂര്‍ ഐടിസി ജംഗ്‌ഷന്‌ സമീപം ബസ്‌ വീടിന്റെ മതിലും ഗെയ്‌റ്റും ഇടിച്ചു തകര്‍ത്തു. പകടത്തില്‍ എട്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ന്‌ രാവിലെ എട്ടു മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. തിരൂര്‍, പുത്തനത്താണി റൂട്ടിലോടുന്ന റെയിന്‍ബോ ബസാണ്‌ അമിതവേഗതയെ തുടര്‍ന്ന്‌ അപകടത്തില്‍പ്പെട്ടത്‌.

അപകടത്തില്‍ പരിക്കേറ്റ ജുബൈരിയ(16), അസൈന്‍(36), യു പി സ്വദേശി രവി(24) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കിവിട്ടയച്ചു.