തിരൂര്‍ ചമ്രവട്ടം ഓവു പാലത്തില്‍ ടിപ്പറിനു പിറകില്‍ കാറുകള്‍ കൂട്ടിയിടിച്ചു

tirur accidentതിരൂര്‍: ചമ്രവട്ടം ഓവു പാലത്തില്‍ വെച്ച്‌ ടിപ്പര്‍ ലോറിക്ക്‌ പിറകില്‍ രണ്ടുകാറുകള്‍ കൂട്ടിയിടിച്ചു. ഇന്ന്‌ രാവിലെ പതിനൊന്നു മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ യാത്രക്കാര്‍ക്ക്‌ പരിക്കേറ്റിട്ടില്ല. ഈ ഓവു പാലത്തിലെ സ്ലാബുകള്‍ ഇളകിയതിനാല്‍ വളരെ സാവധാനത്തില്‍ മാത്രമെ ഇതുവഴി വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ സാധിക്കുകയുള്ളു. ഇതറിയാതെ എത്തിയ വാഹനങ്ങളാണ്‌ ലോറി ബ്രേക്ക്‌ പിടിച്ചതോടെ പിറകില്‍ വന്നിടിച്ചത്‌.

മാസങ്ങളായി ഈ ഓവു പാലത്തിന്റെ സ്ലാബ്‌ ഇളകിയതിനെ തുടര്‍ന്ന്‌ ഇതുവഴി യാത്രക്കാര്‍ ജീവന്‍ പണയപ്പെടുത്തിയാണ്‌ കടന്നു പോയിക്കൊണ്ടിരിക്കുന്നത്‌. ഏറെ കാലപ്പഴക്കം ചെന്ന ഓവുപോലം മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ അംഗീകരിക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്‌. വലിയ ഭാരം കയറ്റിയുളള വാഹനങ്ങള്‍ ഇതുവഴി ഏറെ പ്രയാസപ്പെട്ടാണ്‌ കടന്നുപോകുന്നത്‌. പലപ്പോഴും ഇവിടെ മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കും ഉണ്ടാവാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. അപകടങ്ങള്‍ പതിവായ ഈ വഴിയിലൂടെ മരണഭയത്തോടെയാണ്‌ കാല്‍നടയാത്രക്കാരും കടന്നുപോയ്‌കൊണ്ടിരിക്കുന്നത്‌.

 അപകടം പതിയിരിക്കുന്ന തകര്‍ന്ന ഓവുപാലം
അപകടം പതിയിരിക്കുന്ന തകര്‍ന്ന ഓവുപാലം

അധികൃതരുടെ ഈ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്‌ നാട്ടുകാര്‍.

Related Articles