ഇടപാടുകരാന്റെ ആത്മഹത്യ; തിരൂര്‍ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിക്കെതിരെ കേസെടുത്തു

Untitled-1 copyതിരൂര്‍: ഇടപാടുകാരന്‍ ജല്ലറിക്കുള്ളില്‍ വെച്ച്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ തിരൂര്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയിലെ മാനേജരടക്കം ആറുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.

താനൂര്‍ പട്ടരുപറമ്പ്‌ സ്വദേശി പാട്ടശ്ശേരി ഇസ്‌മായിലാണ്‌ തിരൂര്‍ താഴേപ്പാലത്തുള്ള ചെമ്മണ്ണുരിന്റെ ശാഖയില്‍ വെച്ച്‌ കഴിഞ്ഞ ശനിയാഴ്‌ച ശരീരത്തില്‍ പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. തുടര്‍ന്ന്‌ ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഇസ്‌മായിലിന്റെ ഭാര്യ ഷാഹിനയുടെ പരാതിയില്‍ തിരൂര്‍ പോലീസാണ്‌ കേസെടുത്തത്‌. ആത്മഹത്യ പ്രേരണകുറ്റമാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

നാലും മാസം മുന്‍പ്‌ ഇസ്‌മായിലിന്റെ മകളുടെ വിവാഹാവിശ്യത്തിനായി ഈ ജ്വല്ലറിയില്‍ നിന്ന്‌ സ്വര്‍ണ്ണം വാങ്ങിയിരുന്നു ഇതിന്റെ കുടശ്ശിക ലഭിക്കുന്നതിനായി ജല്ലറിയിലെ ജീവനക്കാര്‍ ഇസ്‌മായിലിന്റെ വീട്ടിലും മകളെ കല്യാണം കഴിച്ച വീട്ടിലും എത്തിയിരുന്നു. ഇവിടെ വെച്ച്‌ ഇവര്‍ ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്‌ മകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ ജ്വല്ലറിക്കാര്‍ എത്തിയത്‌. ഇസ്‌മായിലിന്‌ കടുത്ത മനോവിഷമമുണ്ടാക്കിയിരുന്നു. ഇതാണ്‌ ഇ്‌സമായിലിനെ ആത്മഹത്യയിലേക്ക്‌ നയിച്ചെതെന്നാണ്‌ സൂചന.

ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ ആത്മഹത്യക്ക്‌ ശ്രമിച്ചയാള്‍ മരിച്ചു

ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ മധ്യവയസ്‌ക്കന്‍ പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു