Section

malabari-logo-mobile

തിരൂരില്‍ കള്ളപ്പണവുമായി യുവാവ് പിടിയില്‍

HIGHLIGHTS : തിരൂര്‍: തിരൂരില്‍ കള്ളപ്പണവുമായി യുവാവ് പിടിയിലായി. മണ്ണാര്‍ക്കട് സ്വദേശി ഷൗക്കത്താണ് പിടിയിലായത്. ഇയാളില്‍ നിന്നും 36 ലക്ഷം രൂപയുടെ പുതിയ നോട്ടുക...

തിരൂര്‍: തിരൂരില്‍ കള്ളപ്പണവുമായി യുവാവ് പിടിയിലായി. ഇയാളില്‍ നിന്ന്‌ 40 ലക്ഷം രൂപയാണ് പിടികൂടിയത്. പിടികൂടിയതില്‍ രണ്ടായിരത്തിന്റെ 1854 നോട്ടുകളാണ്‌. മണ്ണാര്‍ക്കാട് അരിയൂര്‍ കൊമബത്ത് ഷൗക്കത്തലി(53)യെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മുഖ്യപ്രതി ഷാനിഫ് ബാബു(36)നെ പിടികൂടാനായിട്ടില്ല. ഇന്നലെ രാവിലെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ദേഭേഷ് കുമാര്‍ ബെഹ്‌റക്ക് കുഴല്‍പണം സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചത്. ഇതെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി പി എ ജെ ജേക്കബ്, സിഐ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പണവുമായി തിരൂര്‍ ബസ് സ്റ്റന്‍ഡ് പരിസതരത്ത് നിന്നും ഷൗക്കത്തലിയെ പിടികൂടിയത്.

തിരൂര്‍, വളാഞ്ചേരി പരിസരങ്ങളിലെ ഒന്‍മ്പത് പേര്‍ക്ക് വിതരണം ചെയ്യാനുള്ള മൂന്ന് ലക്ഷം രൂപയും എത്തിക്കേണ്ടവരുടെ പേരുവിവരവും ഇയാളില്‍ നിന്നും പിടികൂടി. മേലാറ്റൂരിലെ ഷാനിഫ് ബാബുവില്‍ നിന്നാണ് വിതരണത്തിന് പണം ലഭിച്ചതെന്ന് പോലീസിന്റെ നിന്നുമാണ് രണ്ടായിരം നോട്ടുകളടക്കം 37 ലക്ഷം പിടികൂടിയത്. വീട്ടില്‍ കട്ടിലിലെ രഹസ്യ അറയിലയിരുന്നു പണം സൂക്ഷിച്ചിരുന്നത്. നോട്ടെണ്ണുന്ന യന്ത്രവും ലാപ്‌ടോപ്പും മറ്റു ഉപകരണങ്ങളും ഷനിഫിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എന്നല്‍ ഇയാളെ പിടികൂടാനായിട്ടില്ല. എസ് ഐ കെ ആര്‍ രജ്ഞിത്ത്, എ എസ് ഐ കെ പ്രമോദ്, മുരളീധരന്‍, സി പി ഒ മാരായ രാജേഷ്, ഷാജി, പങ്കജ്, മനോജ്, വനിതാാ പോലീസുകരായ പ്രിയ, ജിനിഷ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

sameeksha-malabarinews

കുഴല്‍പ്പണത്തില്‍ കള്ളനോട്ട് തിരുകി വിതരണം നടത്തിയ സംഭവത്തില്‍ ഷൗക്കത്തലി നാല് മാസം മുമ്പ് തിരൂരില്‍ പിടിയിലായിരുന്നു. ഈ കേസിലെ മൂന്നാം പ്രതിയാണ് ഷനിഫ് ബാബു. ഇയാളെ ഉടന്‍പിടികൂടുമെന്ന് ഡിവൈഎസ്പി എ ജെ ബാബു പറഞ്ഞു. കൂടുതല്‍ പുതിയ നോട്ടുകള്‍ പിടിച്ച കേരളത്തിലെ ദ്യ സംഭവമണിതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെയും കസ്റ്റഡിയിലെടുത്ത പണവും ഉപകരണങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്‍കം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ക്ക് വിവരം കൈമാറിയതായി പോലീസ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!